ആര്‍ബിഐ റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല

ര്‍ബിഐയുടെ വായ്പാ അവലോകന യോഗത്തില്‍ റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല. ഓഗസ്റ്റ് ആദ്യവാരത്തിലാണ് യോഗം ചേരുന്നത്. ഫെബ്രുവരിക്കു ശേഷം ഇതുവരെ റിപ്പോ നിരക്കില്‍ 1.15 ശതമാനം (115 ബേസിസ് പോയന്റ്) കുറവു വരുത്തിയിരുന്നു.

പണപ്പെരുപ്പ നിരക്കുകള്‍ കൂടുന്നതാണ് റിസര്‍വ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക്ഡൗണ്‍മൂലം വിതരണ ശൃംഖലയില്‍ തടസ്സമുണ്ടായതിനാല്‍ ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.2 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണിലാകട്ടെ 6.1 ശതമാനത്തിലെത്തുകയും ചെയ്തു.

അടുത്ത കുറച്ചു മാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായി തന്നെ തുടരുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് നാലിന് ചേരുന്ന മോണിറ്ററി പോളിസി യോഗം ആറിനാണ് അവസാനിക്കുക.

Top