rbi relaxes atm withdrawal limit to 4500 from 2500 per day

ന്യൂഡല്‍ഹി: എടിഎമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 രൂപയില്‍നിന്ന് 4500 രൂപയായി ഉയര്‍ത്തി.

റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ജനുവരി ഒന്നു മുതല്‍ തീരുമാനം നടപ്പാക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം, ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റമുണ്ടാകില്ല. നിലവിലെ ഇരുപത്തി നാലായിരം രൂപയായി ഇത് തുടരുമെന്നും ആര്‍ബിഐ സര്‍ക്കുലറില്‍ അറിയിച്ചു.

നോട്ട് പിന്‍വലിച്ച ശേഷം ഇത് രണ്ടാം തവണയാണ് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാവുന്ന തുക മാറ്റി നിശ്ചയിക്കുന്നത്. കഴിഞ്ഞ നവംബര്‍ 28ന് രണ്ടായിരം രൂപയില്‍ നിന്ന് 2500ലേക്ക് പരിധി മാറ്റിയിരുന്നു.

Top