rbi relaxes 2 factor authentication norms for transactions under rs2000

ണ്‍ലൈന്‍ പണമിടപാടുകള്‍ എളുപ്പത്തിലാക്കാന്‍ പുതിയ നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ ടു ഫാക്ടര്‍ ഓതന്റിഫിക്കേഷനില്‍ ഇളവുവരുത്തി. 2000 രൂപയ്ക്ക് താഴെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള ഒടിപി നമ്പര്‍ (വണ്‍ ടൈം പാസ്‌വേര്‍ഡ്) എടുത്തുമാറ്റാനാണ് റിസര്‍വ് ബാങ്കിന്റെ നീക്കം.

ഇതോടെ പാസ്‌വേഡുകള്‍ക്ക് പുറമേ ഒടിപിക്കായി കാത്തു നില്‍ക്കേണ്ട സമയം ലാഭിക്കാനാകുമെന്നതാണ് ഇടപാടുകാരെ ആകര്‍ഷിക്കുന്നത്. ചെറിയ തുകയ്ക്കുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് അനാവാശ്യ കാലതാമസം ഒഴിവാക്കുകയാണ് ഇതിലുടെ ആര്‍ബിഐ ലക്ഷ്യം വെക്കുന്നത്.

ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് 2 ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ ബാങ്ക് വെബ്‌സൈറ്റുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാസ്‌വേഡിന് പുറമേ സ്മാര്‍ട്ട്‌ഫോണിലേക്ക് വരുന്ന സന്ദേശത്തിന്റെ കൂടി സഹായത്താല്‍ മാത്രം പണം കൈമാറ്റം ചെയ്യാന്‍ കഴിയുന്നതായിരുന്നു ഇത്.

ചെറിയ തുകയ്ക്കുള്ള സാമ്പത്തിക ഇടപാടുകളില്‍ ഇത്തരം അമിത സുരക്ഷാ കടമ്പകള്‍ അനാവശ്യ സമയനഷ്ടത്തിന് ഇടയാക്കുന്നവെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സിയായ യൂബര്‍ ആര്‍ബിഐ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലേക്ക് ഈ തീരുമാനം ഗുണം ചെയ്യുമെന്നാണ് ഊബര്‍ പ്രസിഡന്റ് അമിത് ജെയിന്‍ പ്രതികരിച്ചത്.

Top