ഇന്ത്യയുടെ വളർച്ചാ നിരക്ക് താഴ്ത്തി ലോകബാങ്ക്

ന്ത്യയുടെ വളർച്ചാ നിരക്ക് താഴ്ത്തി ലോകബാങ്ക്. വളർച്ചാ നിരക്ക് 8 ൽ നിന്നും 7.5 ആക്കിയാണ് കുറച്ചത്. അന്തർദേശീയ സാഹചര്യങ്ങളും, വിതരണ ശൃംഖലയിലെ അപാകതകളും വളർച്ചനിരക്ക് കുറയാൻ കാരണമാകും. 8.7 ആയിരുന്നു 2022 സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ ജിഡിപി.

അതേസമയം ആർബിഐ വീണ്ടും പലിശനിരക്ക് കൂട്ടുമോ എന്ന് ഇന്നറിയാം. റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം ഇന്ന് പൂർത്തിയാകും. വീണ്ടും പലിശ നിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്യുമെന്നാണ് വിവരം.

റിപ്പോ റേറ്റ് 50 ബേസിക് പോയിന്റ് വരെ ഉയർത്താൻ ആണ് സാധ്യത. 50 ബേസിസ് പോയിന്റ് ഉയരുകയാണെങ്കിൽ റിപോ റേറ്റ് 4.9 ശതമാനമായി വർധിക്കും. പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞ മാസമാണ് റിസർവ് ബാങ്ക് റിപ്പോ റേറ്റ് 4 ശതമാനത്തിൽ നിന്ന് 40 ബേസിസ് പോയിന്റ് വർധിപ്പിച്ച് 4.4 ശതമാനമാക്കിയത്. രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പ നൽകുന്ന പലിശ നിരക്കാണ് റിപ്പോ റേറ്റ്. റിപ്പോ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ബാങ്കുകളും പലിശ നിരക്ക് വർധിപ്പിക്കും.

Top