റിപോ നിരക്ക് വീണ്ടും കുറയ്ക്കാന്‍ ഒരുങ്ങി ആര്‍.ബി.ഐ

കൊച്ചി: റിപോ നിരക്ക് വീണ്ടും കുറയ്ക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ റിപോ നിരക്ക് 4.75-5.0 ശതമാനമായി കുറച്ചേക്കുമെന്ന് ആഗോള ബ്രോക്കറേജുകളുടെ വിലയിരുത്തല്‍.

ഈ സാമ്പത്തിക വര്‍ഷം 0.40-0.65 ശതമാനത്തിന്റെ കൂടി കുറവ് റിപോ നിരക്കില്‍ ഉണ്ടാകുമെന്നാണ് ബ്രോക്കറേജുകളുടെ നിരീക്ഷണം. നിലവില്‍ റിപോ നിരക്ക് 5.40 ശതമാനമാണ്. കഴിഞ്ഞ പണനയ അവലോകന യോഗത്തില്‍ റിപോ നിരക്കില്‍ 0.35 ശതമാനം കുറവ് വരുത്തിയിരുന്നു. തുടര്‍ച്ചയായി നാലാം തവണയാണ് ആര്‍.ബി.ഐ. റിപോ നിരക്ക് കുറയ്ക്കുന്നത്.

സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനാണ് നിലവില്‍ ആര്‍.ബി.ഐ. മുന്‍ഗണന നല്‍കുന്നത്. അതിനാലാണ് തുടര്‍ച്ചയായി നാലാം തവണയും ആര്‍.ബി.ഐ റിപ്പോ നിരക്ക് കുറയ്ക്കാന്‍ ഒരുങ്ങുന്നത്.

Top