ഭവന, വാഹന വായ്പകള്‍ ചെലവേറിയതാകും; റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് ഉയര്‍ത്തി

ഡൽഹി: അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്തി റിസർവ് ബാങ്ക്. നാണയപ്പെരുപ്പം ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ അടിസ്ഥാന വായ്പാനിരക്കിൽ 40 ബേസിക് പോയന്റിന്റെ വർധന വരുത്തി. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയർന്നു.

ധനകാര്യ നയരൂപവത്കരണ സമിതിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. നാണയപ്പെരുപ്പം ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യ പലിശനിരക്കിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. ഇതോടെ ബാങ്ക് വായ്പാനിരക്കുകൾ ഉയർന്നേക്കും. വാഹന, ഭവന വായ്പകൾ ചെലവേറിയതാകുമെന്നാണ്് റിപ്പോർട്ടുകൾ.

അസംസ്‌കൃത എണ്ണ വില ഉയർന്നുനിൽക്കുന്നത് അടക്കമുള്ള വിഷയങ്ങൾ രാജ്യത്ത് വിലക്കയറ്റത്തിന് കാരണമായിരിക്കുകയാണ്. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പനിരക്കും മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പനിരക്കും ഉയർന്ന നിലയിലാണ്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തിൽ താഴെ എത്തിക്കുകയാണ് റിസർവ് ബാങ്ക് ലക്ഷ്യം.

Top