ബാങ്കുകളുടെ കിട്ടാക്കട അനുപാതം മാര്‍ച്ചോടെ ഉയര്‍ത്തുമെന്ന് ആര്‍ബിഐ

മുംബൈ: ഇന്ത്യയിലെ ബാങ്കുകളിലെ കിട്ടാക്കട അനുപാതം അടുത്ത മാര്‍ച്ച് ആകുന്നതോടെ ഉയര്‍ത്തുമെന്ന് ആര്‍ബിഐ. ആകെ വായ്പയുടെ 12.5 ശതമാനമായാണ് കിട്ടാക്കടം ഉയര്‍ത്തുക. റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ ബാങ്കിങ് മേഖലയ്ക്ക് ആശങ്ക വര്‍ധിപ്പിക്കുന്ന പരാമര്‍ശമുളളത്.

കൊവിഡ്- 19 നെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകുകയും ലോക്ഡൗണ്‍ സൂക്ഷമ- ചെറുകിട- ഇടത്തരം വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കുകയും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ ഈ പ്രതികരണം. കഴിഞ്ഞ മാര്‍ച്ചില്‍ കിട്ടാക്കട അനുപാതം 8.5 ശതമാനം ആയിരുന്നു.

എന്നാല്‍, സമ്പദ്‌വ്യവസ്ഥയില്‍ പ്രതികൂലമായ സാഹചര്യങ്ങളുടെ സ്വാധീനം വര്‍ധിച്ചാല്‍ ഈ അനുപാതം ഇനിയും ഉയര്‍ന്നേക്കാമെന്നും റിസര്‍വ് ബാങ്ക് കണക്കാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോകുക, ധനക്കമ്മി വര്‍ധിക്കുക, വിലക്കയറ്റത്തോത് നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് പോകുന്ന സാഹചര്യം ഉടലെടുക്കുക തുടങ്ങിയവ സംഭവിച്ചാല്‍ കിട്ടക്കട അനുപാതം 14.7 ശതമാനം വരെ ഉയര്‍ന്നേക്കാമെന്നും റിസര്‍വ് ബാങ്ക് കണക്കാക്കുന്നു.

Top