റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി റിസര്‍വ് ബാങ്ക് ; നിരക്ക് 5.75ശതമാനമായി

rbi

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റി​വേ​ഴ്സ് റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.75ശതമാനമായി. ആ​ര്‍​ബി​ഐ​യു​ടെ മൊ​ണേ​റ്റ​റി പോ​ളി​സി മീ​റ്റിം​ഗി​ന് (എം​പി​സി) ശേ​ഷം ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

പണലഭ്യതാ ക്ഷാമം പരിഹരിക്കുന്നതിനാണ് റിപ്പോ നിരക്കില്‍ വീണ്ടും കുറവുവരിത്തിയത്. ഇതോടെ ബാങ്കുകള്‍ ഭവനവാഹന വായ്പാ പലിശ നിരക്കുകള്‍ കുറച്ചേക്കും. ഈവര്‍ഷം മൂന്നാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഫെബ്രുവരിയിലും ഏപ്രിലിലുമാണ് ആര്‍ബിഐ നേരത്തെ നിരക്കു കുറച്ചത്.

എന്‍ഇഎഫ്ടി , ആര്‍ടിജിഎസ് പണമിടപാടു സംവിധാനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഫീസ് ഈടാക്കുന്നതു നിര്‍ത്തി. ഈ ഇളവ് ബാങ്കുകള്‍ ഉപയോക്താക്കള്‍ക്കു കൈമാറണം.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണത്തിന്റെ ആവശ്യകത വര്‍ധിച്ചപ്പോള്‍ രാജ്യത്തെ പണലഭ്യതാ ക്ഷാമം കൂടിയിരുന്നു. നിലവിലെ രാജ്യത്തെ സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് പലിശ നിരക്ക് കുറയ്ക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു.

Top