ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജി വെച്ചു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

ന്യൂഡല്‍ഹി: ആര്‍ബി ഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജി വെച്ചു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കരുതല്‍ ധനശേഖരത്തില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ആര്‍ബിഐയും കേന്ദ്ര ധനകാര്യ മന്ത്രാലയവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.

Top