സാമ്പത്തിക വളര്‍ച്ച കൂടുമ്പോള്‍ കറന്‍സി നോട്ടുകളുടെ എണ്ണം കൂട്ടേണ്ടിവരും

കൊല്‍ക്കത്ത: രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കൂടുന്നതിന് അനുസരിച്ച് കറന്‍സി നോട്ടുകള്‍ കൂടുതല്‍ ആവശ്യമായി വരുമെന്ന് റിസര്‍വ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥന്‍. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന നിരക്ക് ഉയരുന്നതിനാല്‍ സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ കറന്‍സികള്‍ ആവശ്യമുണ്ടെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

നോട്ട് നിരോധനത്തിനുശേഷം നോട്ടുകളുടെ വിനിമയം ഗണ്യമായി കുറഞ്ഞിരുന്നു. നിലവില്‍ ജി.ഡി.പി. നിരക്ക് ഉയര്‍ന്നതോടെ കൂടുതല്‍ കറന്‍സികള്‍ ആവശ്യമായിവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top