റിസര്‍വ് ബാങ്ക് പലിശാ നിരക്ക് കുറച്ചേക്കും; റോയിട്ടേഴ്‌സ് സര്‍വേ റിപ്പോര്‍ട്ട്

മുംബൈ: റിസര്‍വ് ബാങ്ക് ഈ വര്‍ഷം പലിശ നിരക്ക് കുറച്ചേക്കുമെന്ന് റോയിട്ടേഴ്‌സ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നു. നേരത്തെ അഞ്ച് തവണ റിസർവ് ബാങ്ക് ഇത്തരത്തിൽ പലിശ നിരക്ക് കുറച്ചിട്ടുണ്ടായിരുന്നു. ഡിസംബര്‍ അഞ്ചിന് നടക്കുന്ന പണനയ അവലോകന യോഗത്തില്‍ പലിശാ നിരക്കില്‍ 25 ബേസിസ് പോയിന്റ്‌സ് കുറയ്ക്കാന്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇങ്ങനെ നിരക്ക് കുറച്ചതുകൊണ്ട് സമ്പദ്‌വ്യവസ്ഥയില്‍ വലിയ മുന്നേറ്റമുണ്ടാകില്ലെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

അടുത്ത ഫെബ്രുവരിയില്‍ 15 പോയിന്റിന്റെ കുറവുണ്ടാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിട്ടുണ്ട്. കൂടതെ രാജ്യത്ത് മിക്ക ഉപഭോഗ വസ്തുക്കള്‍ക്കും വന്‍ വിലക്കയറ്റം ഉണ്ടാകുന്ന സാഹചര്യത്തില്‍ വിപണിയില്‍ പണ ലഭ്യത ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തുന്നത്.

Top