ആർബിഐയുടെ പണനയ യോഗം മാറ്റിവെച്ചു

ദില്ലി: ഓഗസ്റ്റിൽ ചേരാനിരുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗം മാറ്റിവെച്ചു. ആർബിഐ എംപിസി മീറ്റിംഗ് പുനഃ ക്രമീകരിച്ചത് ഭരണ സംബന്ധമായ ആവശ്യകതകൾ കാരണമാണെന്നാണ് അറിയിപ്പ്. ഇത് സംബന്ധിച്ച പ്രസ്താവന ആർബിഐ ഇന്ന് പുറത്തിറക്കി.

2022 ഓഗസ്റ്റ് 2 മുതൽ 4 വരെ ആയിരുന്നു മുൻപ് എംപിസി അവലോകന യോഗം നടക്കേണ്ടിയിരുന്നത്. ഇത് ഓഗസ്റ്റ് മുന്നിലേക്കാണ് മാറ്റിയത്. ഓഗസ്റ്റ് മുന്ന് മുതൽ അഞ്ച് വരെയായിരിക്കും ആർബിഐയുടെ പണനയ അവലോകന യോഗം നടക്കുക.

നിലവിലുള്ള ആഭ്യന്തര-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷമാണ് പണനയ അവലോകന യോഗത്തിലൂടെ ആർബിഐ ദ്വിമാസ ധനനയം പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് നടക്കേണ്ട മോണിറ്ററി പോളിസി മീറ്റിങ് പുനഃക്രമീകരിക്കുന്നത് 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ സെക്ഷൻ 45ZI(4) പ്രകാരമാണ് എന്ന് ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

Top