റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന

rbi

മുംബൈ: ഈ വര്‍ഷം റിസര്‍വ് ബാങ്ക് നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചേക്കും. പണപ്പെരുപ്പ നിരക്കിലെ വര്‍ധനയും ധനകമ്മി കൂടുന്നതുമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിപണിയില്‍നിന്നുള്ള സൂചന.

2018ല്‍ റിപ്പോ നിരക്കില്‍ 0.25ശതമാനമെങ്കിലും വര്‍ധനയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി കെയര്‍ റേറ്റിങിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ പണപ്പെരുപ്പ നിരക്ക് 5.15.6ശതമാനത്തിലെത്തുമെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്.

Top