ആര്‍ബിഐ വായ്പ മോറട്ടോറിയം കാലാവധി നീട്ടിയേക്കില്ല

മുംബൈ: ആര്‍ബിഐ ഓഗസ്റ്റ് 31ന് ശേഷം വായ്പ മൊറട്ടോറിയം കാലാവധി നീട്ടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ വ്യവസായ -വാണിജ്യ മേഖലയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ മൊറട്ടോറിയം കാലാവധി നീട്ടാതിരുന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സാധാരണ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ തടസ്സമുണ്ടായതിനെത്തുടര്‍ന്ന് സാമ്പത്തിക പ്രശ്‌നങ്ങളെ നേരിടാന്‍ ബിസിനസ്സുകളെയും വ്യക്തികളെയും സഹായിക്കുന്നതിനായി 2020 മാര്‍ച്ച് ഒന്ന് മുതല്‍ ആറു മാസത്തേക്ക് കടം തിരിച്ചടയ്ക്കുന്നതിന് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ആറ് മാസത്തെ മൊറട്ടോറിയം കാലയളവ് ഓഗസ്റ്റ് 31 ന് അവസാനിക്കും.

Top