റിപ്പോ നിരക്ക് ഉയർത്തി ആർബിഐ; പലിശ നിരക്ക് 6.25 ശതമാനം

മുംബൈ: ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഉയർത്തി 6.25 ശതമാനമാക്കി. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ് പോയിൻറ് ഉയർത്തി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6 ശതമാനവും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് 6.5 ശതമാനവുമാണ്.

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ മാസങ്ങളിൽ കുറയുന്നുണ്ടെങ്കിലും ആഭ്യന്തര വിലയിൽ ഇതുവരെ പ്രതിഫലിച്ചിട്ടില്ല. കഴിഞ്ഞ ഏഴ് മാസങ്ങളിൽ ആറിലും ബ്രെന്റ് ക്രൂഡ് വില ഇടിഞ്ഞു, മാർച്ചിൽ 139 ഡോളറിലെത്തിയ ബാരലിന് നിലവിൽ ഏകദേശം 83 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള എണ്ണവില കുറവാണെങ്കിലും, 2022 മെയ് മുതൽ ഇന്ത്യയിലെ ചില്ലറ വിപണി വിലയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല,

സെപ്തംബർ 30-ലെ നയ പ്രസ്താവനയിൽ, ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി 2022/23 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച 7 ശതമാനമായും ചില്ലറ പണപ്പെരുപ്പം 6.7 ശതമാനമായും പ്രവചിച്ചിരുന്നു.

Top