ഈ രണ്ട് ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ; ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് റിസർവ് ബാങ്ക്

ഡിസിബി ബാങ്കിനും തമിഴ്നാട് മെർക്കൻ്റൈൽ ബാങ്കിനും പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ‘അഡ്വാൻസ് പലിശ നിരക്ക്’ സംബന്ധിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴ ചുമത്തിയത്. ഡിസിബി ബാങ്കിന് 63.6 ലക്ഷം രൂപയും തമിഴ്‌നാട് മെർക്കൻ്റൈൽ ബാങ്കിന് 1.31 കോടി രൂപയുമാണ് പിഴ.

മുൻകൂർ പലിശ നിരക്ക്, ‘വലിയ വായ്പകൾ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ നിർദേശങ്ങൾ പാലിക്കാത്തത് തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് തമിഴ്‌നാട് മെർക്കൻ്റൈൽ ബാങ്കിന് പിഴ ചുമത്തിയത്.

രണ്ട് കേസുകളിലും, പിഴകൾ റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കുകൾ അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞു

നവംബറിൽ, സംസ്ഥാനങ്ങളിലെ നാല് സഹകരണ ബാങ്കുകള്‍ക്കും ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിനും (എന്‍.ബി.എഫ്.സി) ആർബിഐ പിഴ ചുമത്തിയിരുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ട നിയമപരമായ ചട്ടങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. നാസിക് മര്‍ച്ചന്റ്സ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മെഹ്‍സാന അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സാംഗ്ലി സഹകാരി ബാങ്ക് ലിമിറ്റഡ്, പുതുക്കോട്ടൈ കോ ഓപ്പറേറ്റീവ് ഠൗണ്‍ ബാങ്ക് എന്നിവയ്ക്കും സാപ്പേഴ്സ് ഫിനാന്‍സ് ആന്റ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിനുമാണ് പിഴ ചുമത്തിയത്.

Top