ബാങ്കുകള്‍ക്ക് 50,000 കോടി പ്രഖ്യാപിച്ച് ആര്‍ബിഐ; റിവേഴ്‌സ് റീപ്പോ 3.75 % കുറച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിന് ബാങ്കുകള്‍ക്ക് 50,000 കോടി പ്രഖ്യാപിച്ച് ആര്‍ബിഐ. നബാര്‍ഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവയ്ക്കും 50,000 കോടി വീതം നല്‍കും. റിവേഴ്‌സ് റീപ്പോ റേറ്റ് 3.75% ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു.

കോവിഡ് വ്യാപനംമൂലം ആഗോള വ്യാപകമായി സാമ്പത്തിരംഗം കൂപ്പുകുത്തുമ്പോള്‍ രാജ്യം 1.9ശതമാനം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുമന്നാണ് പ്രതീക്ഷയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 7.4% വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി20 രാജ്യങ്ങളില്‍ ഏറ്റവും മികച്ച വളര്‍ച്ച ഇന്ത്യയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനത്തിന്റെ സമയത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

Top