ഡിഎച്ച്എഫ്എല്ലിനെ സ്വന്തമാക്കാൻ പിരമൽ ഗ്രൂപ്പിന് റിസർവ് ബാങ്ക് അനുമതി നൽകി

മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലായ ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷനെ(ഡിഎച്ച്എഫ്എൽ) ഏറ്റെടുക്കാൻ റിസർവ് ബാങ്ക് പിരമൽ ഗ്രൂപ്പിന് അനുമതി നൽകി. എന്നാൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ കൂടി അനുമതി ലഭിച്ചാലെ ഈ ഏറ്റെടുക്കൽ പൂർത്തിയാക്കാൻ കഴിയുള്ളൂ. കട ബാധ്യതയെ തുടർന്ന് പാപ്പരായ കമ്പനിയെ ലേലത്തിൽ പിടിച്ച പിരമൽ ഗ്രൂപ്പിന്, ഒരു മാസത്തെ കാത്തിരിപ്പിനു ശേഷമാണ് ആർബിഐയുടെ അനുമതി ലഭിച്ചത്.

ഡിഎച്ച്എഫ്എലിനെ ഏറ്റെടുക്കുന്നതിനു പിരമൽ ഗ്രൂപ്പിന് 94 ശതമാനത്തിലേറെപ്പേർ വോട്ടു ചെയ്തിരുന്നു. ചുരുങ്ങിയത് 66ശതമാനം വോട്ടുകളായിരുന്നു വേണ്ടിയിരുന്നത്. യുഎസ് കമ്പനിയായ ഓക്ട്രീ ക്യാപിറ്റലിന് 45 ശതമാനവും അദാനി ക്യാപിറ്റലിന് 18 ശതമാനം വോട്ടുമാണ് ലഭിച്ചത്.  ജനുവരി 15നായിരുന്നു പ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടന്നത്.

Top