അഞ്ച് പെയ്‌മെന്റ് സിസ്റ്റം കമ്പനികള്‍ക്ക് പിഴശിക്ഷ വിധിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: അഞ്ച് പെയ്‌മെന്റ് സിസ്റ്റം കമ്പനികള്‍ക്ക് പിഴശിക്ഷ വിധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കേന്ദ്ര ബാങ്കിന്റെ ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇരുന്നതാണ് പിഴശിക്ഷ പിടിക്കാന്‍ കാരണം. ട്രാന്‍സ്ലേഷന്‍ അനലിസ്റ്റ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് കമ്പനിക്ക് മൂന്നു കോടി രൂപയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിഴ ശിക്ഷ.

എസ്‌ക്രോ അക്കൗണ്ട് ബാലന്‍സ്, ചില ഇടപാടുകള്‍ക്ക് മുകളിലുള്ള പരമാവധി പരിധി ലംഘനം, കെവൈസി എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളാണ് കമ്പനികള്‍ തെറ്റിച്ചത്. ഇതേ തുടര്‍ന്നാണ് കേന്ദ്ര ബാങ്ക് ശിക്ഷാ നടപടി എടുത്തത്.

ടാറ്റാ കമ്യൂണിക്കേഷന്‍സ് അടക്കം നാല് വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റര്‍മാര്‍ക്കാണ് ഒന്നു മുതല്‍ രണ്ട് കോടി വരെ പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. ബിടിഐ പെയ്‌മെന്റ്‌സ്, ഹിറ്റാച്ചി പെയ്‌മെന്റ്‌സ് എന്നിവയ്ക്ക് രണ്ടു കോടി രൂപയാണ് പിഴ. ടാറ്റാ കമ്യൂണിക്കേഷന്‍സ് പെയ്‌മെന്റ് സൊല്യൂഷന്‍, വക്രന്‍ജി എന്നിവയ്ക്ക് ഒരു കോടി രൂപയാണ് പിഴ.

Top