RBI, EC at loggerheads over cash withdrawal limit for poll candidates

Reserve bank of india

ന്യൂഡല്‍ഹി :തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു പണം പിന്‍വലിക്കുന്നതിനുള്ള പരിധി വര്‍ദ്ധിപ്പിക്കണമെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ അഭ്യര്‍ഥന റിസര്‍വ് ബാങ്ക് തള്ളി.

സ്ഥാനാര്‍ഥികള്‍ക്ക് പ്രതിവാരം പിന്‍വലിക്കാനുള്ള തുക 24,000 ല്‍ നിന്നും രണ്ടു ലക്ഷമാക്കണമെന്നായിരുന്നു കമ്മിഷന്റെ അഭ്യര്‍ഥന.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതു പ്രായോഗികമല്ലെന്നു ആര്‍ബിഐ അറിയിച്ചു.

ഇപ്പോഴത്തെ നിയന്ത്രണം സ്ഥാനാര്‍ഥികളുടെ പ്രചാരണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കമ്മിഷന്‍ ആര്‍ബിഐയെ സമീപിച്ചത്.

പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ റിസര്‍വ് ബാങ്കിനു ബോധ്യപ്പെട്ടിട്ടില്ലെന്നും സുഗമമായ തിരഞ്ഞെടുപ്പു നടത്താന്‍ തങ്ങള്‍ക്കു ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന കാര്യം മറക്കരുതെന്നും കമ്മിഷന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനു വീണ്ടും നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യം ഗവര്‍ണര്‍ പുനഃപരിശോധിക്കണമെന്നു കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അക്കൗണ്ട് തുറക്കുന്ന സ്ഥാനാര്‍ഥി റിട്ടേണിങ് ഓഫിസറുടെ കത്തു നല്‍കിയാല്‍ മാത്രം ഇത്തരമൊരു ആനുകൂല്യം നല്‍കണമെന്നാണു കമ്മീഷന്‍ കത്തില്‍ ആവശ്യപ്പെട്ടത്.

Top