ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു

മുംബൈ: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഡയറക്ടര്‍ വിരാള്‍ ആചാര്യ രാജി വച്ചു. കാലാവധി തീരാന്‍ ആറുമാസം ബാക്കിനില്‍ക്കെയാണ് രാജി.

നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തിക നിലപാടുകള്‍ക്ക് എതിരേ പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നു. ആദ്യ നരേന്ദ്രമോദി സര്‍ക്കാര്‍ വിരാള്‍ ആചാര്യക്ക് മുന്‍പ് നിയമിച്ച ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നേരത്തെ രാജിവച്ചിരുന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അധ്യാപക ജോലിയിലേക്ക് മടങ്ങിപ്പോകാനാണ് രാജിയെന്നാണ് വിശദീകരണം.

2016 ഡിസംബറിലാണ് വിരാള്‍ ആചാര്യയെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. ആര്‍ ബി ഐ അക്കാദമിയുടെ ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിക്കവെയായിരുന്നു ആചാര്യയെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്.

Top