ആര്‍ആര്‍ബി ധനനയം പ്രഖ്യാപിച്ചു; ഭവന-വാഹന വായ്പകളുടെ പലിശ നിരക്ക്‌ കുറഞ്ഞേക്കും

മുംബൈ: ആര്‍ആര്‍ബി ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ അവലോകന സമിതി റിസര്‍വ് ബാങ്കിന്റെ ധനനയം പ്രഖ്യാപിച്ചു. കൊമേഷ്യല്‍ ബാങ്കുകള്‍ക്ക് ആര്‍ആര്‍ബി നല്‍കി വരുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ്‌സിന്റെ കുറവ് വരുത്തി.

6.0 ആയിരുന്ന റിപ്പോ നിരക്ക് 25 ശതമാനം കുറഞ്ഞ് 5.75 ശതമാനമായി. റിപ്പോ നിരക്കില്‍ കുറവ് വരുത്തിയതിനാല്‍ രാജ്യത്തെ ഭവന- വാഹന വായ്പകളുടെ പലിശ നിരക്കുകളില്‍ വാണിജ്യ ബാങ്കുകള്‍ കുറവ് വരുത്തിയേക്കും. ഭവന- വാഹന വായ്പകളുടെ പലിശ നിരക്കുകളില്‍ 0.10 ശതമാനം മുതല്‍ 0.20 ശതമാനം വരെ കുറവ് വന്നേക്കാമെന്നാണ് ബാങ്കിങ് വിദഗ്ധരുടെ അഭിപ്രായം.

റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയത് കൂടാതെ ധനനയ നിലപാടിലും റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്. ന്യൂട്രലായിരുന്ന ധനനയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയിലേക്ക് റിസര്‍വ് ബാങ്ക് മാറിയത്. അക്കോമഡേറ്റീവ് ധനനയ നിലപാടിലൂടെ വിപണിയില്‍ നിലനില്‍ക്കുന്ന സമ്മര്‍ദ്ദം ലഘൂകരിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.

Top