നോട്ടുകൾ സൂക്ഷിക്കാൻ സ്ഥലമില്ല ; കറന്‍സി അച്ചടി പരിമിതമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Reserve bank of india

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കറന്‍സി അച്ചടിക്കുന്നത് പരിമിതമാക്കുന്നു.

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ആര്‍ബിഐ നോട്ട് അച്ചടിക്കുന്നത് കുറയ്ക്കുന്നത്.

നോട്ടുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ കറന്‍സി ചെസ്റ്റുകളിലും വാണിജ്യ ബാങ്കുകളിലും സ്ഥലമില്ലാത്തതിനാലാണിതെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

നടപ്പ് വര്‍ഷം 21 ബില്യണ്‍(2100 കോടി)നോട്ടുകള്‍ക്കാണ് ആര്‍ബിഐ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. മുൻ വര്‍ഷം 28 ബില്യണ്‍ നോട്ടുകളാണ് അച്ചടിച്ചത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ശരാശരി 25 ബില്യണ്‍ നോട്ടുകളാണ് അച്ചടിച്ചുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നോട്ടുകള്‍ നശിപ്പിക്കുന്നതിനുമുമ്പ് എണ്ണിത്തീക്കണം, അതിനാൽ കറന്‍സി ചെസ്റ്റുകളിലും ആര്‍ബിഐയുടെ സൂക്ഷിപ്പുകേന്ദ്രങ്ങളിലും അസാധുവാക്കിയ നോട്ടുകള്‍ കെട്ടിക്കിടക്കുകയാണെന്ന് പ്രമുഖ സ്വകാര്യ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കറന്‍സി വെരിഫിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് അസാധുവാക്കിയ നോട്ടുകള്‍ പരിശോധിച്ചുവരികയാണെന്ന് നേരത്തെ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

11.34 ബില്യണ്‍ 500 രൂപയുടെ നോട്ടുകളും 5.25 ബില്യണ്‍ ആയിരത്തിന്റെ നോട്ടുകളുമാണ് നിലവിൽ പരിശോധിച്ചുകഴിഞ്ഞത്.

Top