ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
2017ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാണെന്ന് 2017 ജൂണ്‍ ഒന്നിലെ ഗസറ്റ് വിജ്ഞാപനം വ്യക്തമാക്കുന്നതായും ആര്.ബി.ഐ അറിയിച്ചു.
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് വിവരാവകാശ നിയമം പ്രകാരം നല്കിയ മറുപടിയില്‍ ആര്.ബി.ഐ വ്യക്തമാക്കിയിരുന്നു.
അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാവിധ പണമിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര ധനമന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. ഡിസംബര്‍ 31 ആണ് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. അല്ലാത്തപക്ഷം അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാടുകള്‍ മരവിപ്പിക്കപ്പെടും.