റിസര്‍വ് ബാങ്കിന്റെ സ്വയംഭരണത്തില്‍ കൈ കടത്തില്ല; വ്യക്തമാക്കി കേന്ദ്രം

rbi

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സ്വയംഭരണത്തില്‍ കൈ കടത്തില്ലെന്ന് അറിയിച്ച് കേന്ദ്രം രംഗത്ത്. കൂടിയാലോചന പുതിയ കാര്യമല്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും പൊതു താല്‍പര്യം സംരക്ഷിക്കണമെന്ന് കേന്ദ്രം അറിയിക്കുകയും ചെയ്തു.

ആര്‍ബിഐ-സര്‍ക്കാര്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചിരുന്നു.

അതേസമയം, സര്‍ക്കാര്‍ ഇടപെടലില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ആര്‍ബിഐ നിയമം സെക്ഷന്‍ 7 പ്രയോഗിക്കുന്നതിനെതിരെയാണ് പ്രതിഷേധവുമായി ആര്‍ബിഐ രംഗത്തെത്തിയത്.

Top