പശ്ചിമബംഗാളിലെ യുണൈറ്റഡ് സഹകരണ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍.ബി.ഐ

കൊല്‍ക്കത്ത: ബാങ്കിന് ആവശ്യമായ മൂലധനവും വരുമാനവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പശ്ചിമബംഗാളിലെ യുണൈറ്റഡ് സഹകരണ ബാങ്കിന്റെ ലൈന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക്. ബാഗനാനില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ലൈസന്‍സാണ് ആര്‍.ബി.ഐ റദ്ദാക്കിയത്.

ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്താന്‍ ആര്‍.ബി.ഐ നിര്‍ദേശിച്ചു. നിക്ഷേപകര്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ പണം തിരി?കെ നല്‍കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപത്തിനനുസരിച്ചുള്ള ഇന്‍ഷൂറന്‍സ് തുകയായിരിക്കും നിക്ഷേപകര്‍ക്ക് ലഭിക്കുക. ബാങ്ക് നിക്ഷേപകര്‍ക്ക് ഇനി നിക്ഷേപതുക തിരികെ നല്‍കരുതെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്.

Top