ബാങ്കുകള്‍ വഴി ഇനി ബിറ്റ്‌കോയിന്‍ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല

bitcoins.

മുംബൈ: ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഇനി മുതല്‍ ബാങ്കുകള്‍, ഇ വാലറ്റുകള്‍ വഴി വാങ്ങാനോ വില്‍ക്കാനോ സാധിക്കില്ല.

വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങാന്‍ ബാങ്കുകള്‍ പണം കൈമാറരുതെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണവായ്പ അവലോകന യോഗത്തില്‍ ആര്‍ബിഐ നിര്‍ദേശം നല്‍കി. നേരത്തെ സര്‍ക്കാര്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.

ലോകത്തെ മറ്റ് കേന്ദ്ര ബാങ്കുകള്‍ അംഗീകരിച്ചിട്ടില്ലാത്ത ക്രിപ്‌റ്റോകറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം കര്‍ക്കശമാക്കിയില്ലെങ്കില്‍ അത് രാജ്യത്തുനിന്ന് രഹസ്യമായി പണമൊഴുക്കാനുള്ള നൂതനമാര്‍ഗമായി മാറുമെന്നതുകൊണ്ടാണ് ഈ നിലപാട് സ്വീകരിച്ചതെന്നും ആര്‍ബിഐ അറിയിച്ചു.

Top