‘പി-ടു-പി’ അഥവാ ‘പീയര്‍ ടു പീയര്‍’ വായ്പ നല്‍കല്‍ സമ്പ്രദായത്തിന് ആര്‍ ബി ഐയുടെ അംഗീകാരം

കൊച്ചി: പി-ടു-പി അഥവാ ‘പീയര്‍ ടു പീയര്‍’ വായ്പയ്ക്ക് റിസര്‍വ് ബാങ്കിന്റെ അംഗീകാരം.

ഈടില്ലാതെ തന്നെ ഇത്തരം വായ്പ നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളായി അംഗീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

അതിനാല്‍ തന്നെ ഉടന്‍തന്നെ പി2പി വായ്പാ കമ്പനികള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം നിലവില്‍ വരുന്നതാണ്‌.

അത്തരം കമ്പനികള്‍ നടത്തുന്നതിനുള്ള വ്യവസ്ഥകളും ചട്ടങ്ങളും ഉടനെ പുറപ്പെടുവിക്കും. നിലവില്‍ ഒട്ടേറെ സ്റ്റാര്‍ട്ടപ് കമ്പനികള്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

ഇനി ഇവയ്ക്ക് ആര്‍ബിഐയുടെ ലൈസന്‍സ് വേണ്ടി വരും. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു വായ്പ ലഭിക്കുന്നത് ഗ്രാമീണര്‍ക്കും ആശ്വാസമാകും.

തവണകളുടേയും പലിശയുടേയും തുകയുടെ വലുപ്പത്തിന്റേയും അടിസ്ഥാനത്തില്‍ ഏതു സ്വീകരിക്കണമെന്ന് ആവശ്യക്കാരനു തീരുമാനിക്കാവുന്നതാണ്.

വായ്പ ലഭിക്കാനുള്ള ആവശ്യക്കാരന്റെ യോഗ്യത നിര്‍ണയിക്കുന്നതിന് ഓണ്‍ലൈന്‍ കമ്പനിയില്‍ സംവിധാനവുമുണ്ട്.

Top