റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു; റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

ന്യൂഡൽഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കില്‍ മാറ്റമില്ലാതെയാണ് പുതിയ വായ്പ നയം. ഇതനുസരിച്ച് റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ തുടരും. റിപ്പോ നിരക്ക് 4 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തന്നെയാകും.

രാജ്യത്തെ മൊത്തം ആഭ്യന്തര വളർച്ച നടപ്പു സാമ്പത്തിക വർഷത്തിൽ മൈനസ്‌ 7.5 ശതമാനമായിരിക്കുമെന്നും സമീപകാലത്ത് രാജ്യം സാമ്പത്തിക നഷ്ടത്തിലൂടെയാണ് പോകുന്നതെന്നും സാമ്പത്തിക വ്യവസ്ഥയിൽ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ കേന്ദ്ര ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വ്യക്തമാക്കി. അവസാന രണ്ട് പാദത്തില്‍ ജിഡിപി വളര്‍ച്ച തുടരുമെന്നും നാണ്യപെരുപ്പം തടയാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top