ന്യൂഡല്‍ഹി: രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള 2000ന്റെയും,500ന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയതിനു സമാനമായി 50 രൂപയുടെയും 20 രൂപയുടെയും പുതിയ നോട്ടുകളിറക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.
പഴയ നോട്ടുകള്‍ പിന്‍വലിക്കാതെ തന്നെയായിരിക്കും പുതിയ നോട്ടുകള്‍ പുറത്തിറക്കുക.
ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടി പുറത്തിറങ്ങുന്ന പുതിയ നോട്ടുകളുടെ പിന്‍വശത്ത് നോട്ട് പ്രിന്റ് ചെയ്ത വര്‍ഷം ‘2016’ എന്ന രേഖപ്പെടുത്തലും ഉണ്ടാകും.