അടി മുടി മാറ്റങ്ങളുമായി റെനോയുടെ ആര്‍ബിസി എംപിവിയും ഡസ്റ്ററും

ടി മുടി മാറ്റങ്ങളുമായി ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ. ക്വിഡിനെ അടിസ്ഥാനമാക്കി RBC എംപിവിയും പുതിയ ഡസ്റ്ററുമാണ് റെനോ മാറ്റങ്ങളോടെ ഇന്ത്യയില്‍ എത്തിക്കുക. ഈ വര്‍ഷം ജൂലൈയില്‍ RBC എംപിവി വില്‍പ്പനയ്ക്കെത്തും. എന്നാല്‍ അടുത്ത വര്‍ഷം 2020 ഓട്ടോ എക്സ്പോയിലായിരിക്കും പുത്തന്‍ ഡസ്റ്റര്‍ എത്തുക.

2012 ലാണ് ഡെസ്റ്ററിന്റെ ആദ്യ തലമുറ പുറത്തിറങ്ങിയത്. ഡസ്റ്റര്‍ വിപണിയില്‍ സജീവമാണെങ്കിലും ഹ്യുണ്ടായി ക്രെറ്റ, മാരുതി എസ്-ക്രോസ് പോലുള്ള വാഹനങ്ങളുടെ വരവ് ഡസ്റ്ററിന്റെ വിപണി സാധ്യത കുറച്ചു. മാസത്തില്‍ 1,000 യൂണിറ്റ് വില്‍പ്പന മാത്രമാണ് നിലവില്‍ ഡസ്റ്ററിനുള്ളത്.

ഇക്കാരണത്താല്‍ വിപണി സാധ്യത നിലനിര്‍ത്തണമെന്ന അടിസ്ഥാനത്തിലാണ് അടിമുടി മാറ്റത്തില്‍ ഡസ്റ്ററിനെ കൊണ്ട് വരാന്‍ റെനോ തീരുമാനിച്ചത്. മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും ആദ്യ തലമുറ ഡസ്റ്ററിലെ B-Zero അടിത്തറ പുതിയ ഡസ്റ്ററിലും തുടരും. ഇന്ത്യയില്‍ ഈ വര്‍ഷം പ്രാബല്യത്തില്‍ വരുന്ന ഭാരത് സ്റ്റേജ് VI (ബിഎസ് VI) മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനാല്‍ പുതിയ എഞ്ചിന്‍ സംവിധാനങ്ങള്‍ ഡസ്റ്ററില്‍ റെനോ ഉള്‍പ്പെടുത്തുന്നുണ്ട്.

മാത്രമല്ല, പുതിയ സുരക്ഷ ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും അടുത്ത തലമുറ റെനോ ഡസ്റ്റര്‍ പാലിക്കും. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത തലമുറ ഡസ്റ്ററില്‍ മുന്‍ വീല്‍, ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകളും കമ്പനി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.മാരുതി എസ്-ക്രോസിനോടും ഹ്യുണ്ടായി ക്രെറ്റയോടുമായിരിക്കും പുത്തന്‍ ഡസ്റ്റര്‍ മത്സരിക്കുക.

Top