നരേന്ദ്ര മോദിയെ ഭയമില്ല പിന്നെയാണോ ശ്രീവാസ്തവയെയെന്ന് ആര്‍.ബി ശ്രീകുമാര്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറസ്റ്റ് ചെയ്യണമെന്ന് വിളിച്ച് കൂവി നടക്കുന്ന തനിക്ക് രമണ്‍ ശ്രീവാസ്തവയെയാണോ പേടിയെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാര്‍.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷണത്തിന്റെ ഐബി സംഘത്തിലുണ്ടായിരുന്നപ്പോള്‍ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ല. അങ്ങിനെ നിര്‍ദേശം നല്‍കിയെങ്കില്‍ അതു പുറത്ത് പറയാന്‍ പേടിയുമില്ലന്നും ശ്രീകുമാര്‍ പറഞ്ഞു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Top