‘നിങ്ങളുടെ ബുള്ളറ്റുകള്‍ കൊണ്ട് എന്നെ കൊന്നോളൂ, ഞാന്‍ പേടിക്കില്ല:റസാന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്

razan

ഗാസ: ഇസ്രായേല്‍ ആക്രമണത്തില്‍ പരുക്കേറ്റവരെ ശുശ്രൂഷിക്കാനെത്തിയ പലസ്തീനി യുവതി റസാന്‍ കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

‘ഞാന്‍ മടങ്ങുന്നു, പക്ഷേ പിന്‍വാങ്ങുന്നില്ല. നിങ്ങളുടെ ബുള്ളറ്റുകള്‍ കൊണ്ട് എന്നെ കൊന്നോളൂ, ഞാന്‍ പേടിക്കില്ല’- റസാന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിവ.

കൈകള്‍ രണ്ടും എല്ലാവരും കാണുന്ന രീതിയില്‍ പൊക്കിയിട്ടും വെളുത്ത യൂണിഫോം ധരിച്ച റസാന്റെ നെഞ്ചിലേക്ക് സൈന്യം വെടിവയ്ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റ്യൂയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

ചോരയില്‍ മുങ്ങിയ യൂണിഫോമോടെയാണ് റസാന്റെ മയ്യത്ത് ഉമ്മയെ കാണിക്കാന്‍ വീട്ടിലെത്തിച്ചത്. റസാന്‍ രാജ്യത്തിന്റെ രക്തസാക്ഷിയാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Top