‘മാണിക്യ മലരായപൂവി’ ഗാനരംഗത്തിനെതിരെ റാസ അക്കാദമി സ്മൃതി ഇറാനിക്ക് പരാതി നല്‍കി

മുംബൈ : ഒരു അഡാര്‍ ലവ് ചിത്രത്തിലെ വൈറല്‍ ഗാനം മാണിക്യ മലരായ പൂവിയിലെ പ്രിയ പ്രകാശ് വാര്യരുടെ ഗാനരംഗത്തിനെതിരെ റാസ അക്കാദമി സ്മൃതി ഇറാനിക്ക് പരാതി നല്‍കി.

ഗാനരംഗത്തിനെതിരെ ഹൈദരാബാദ് പൊലീസിന് പരാതി നല്‍കിയതിന് പിന്നാലെയാണ് ഗാനരംഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനിക്ക് പരാതി നല്‍കിയിരിക്കുന്നത്.

പ്രവാചകന്‍ മുഹമ്മദിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും അപമാനിക്കുന്നതാണ് ഗാനരംഗമെന്നതാണ് പരാതി. രാജ്യത്തെ കൂടുതല്‍ വിവാദങ്ങളില്‍ പെടുത്താതിരിക്കാന്‍ ഗാനരംഗം വെട്ടിക്കളയാന്‍ സെന്‍സര്‍ ബോര്‍ഡിനും സംവിധായകനും അടിയന്തരമായി നിര്‍ദേശം നല്‍കണമെന്നും റെഹ്മാനി ഗ്രൂപ്പ് പ്രസിഡന്റ് അസിഫ് സര്‍ദാര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top