റയ്‌നര്‍ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കി മുംബൈ സിറ്റി എഫ് സി

mumbai-fc

ന്യൂഡല്‍ഹി: മോഹന്‍ ബഗാന്‍ താരം റയ്‌നര്‍ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കി ഐ എസ് എല്‍ ക്ലബായ മുംബൈ സിറ്റി എഫ് സി. 22 കാരനായ താരം മോഹന്‍ ബഗാനിലെ മിഡ്ഫീല്‍ഡറാണ്. 2016 ലെ സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കായി ഇറങ്ങിയിട്ടുണ്ട് ഈ മുംബൈക്കാരനായ താരം.

അവസാനം നടന്ന ഐ ലീഗിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു റയ്‌നര്‍. കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗില്‍ കളിച്ചു കൊണ്ടായിരുന്നു താരം മോഹന്‍ ബഗാനിലെ തന്റെ കരിയര്‍ ആരംഭിച്ചത്.

Top