സൂപ്പര്‍ താരത്തിനായി കോടികള്‍ എറിഞ്ഞ് റയല്‍; പഴയ പ്രതാപം തിരിച്ചു പിടിക്കാന്‍ ഞെട്ടോട്ടം

പുതിയ കോച്ചിനൊപ്പം ഫുട്‌ബോള്‍ ലോകത്തെ പഴയ പ്രതാപം തിരിച്ച് പിടിക്കാനുള്ള കഠിന ശ്രമത്തിലാണിപ്പോള്‍ റയല്‍ മാഡ്രിഡ്. അതിന്റെ ഭാഗമായി പുതിയ കോച്ച് സിനദിന്‍ സിദാന്‍ റയലില്‍ വന്നതിന് പിന്നാലെ ബ്രസീലിയന്‍ ഡിഫന്‍ഡറായ എഡര്‍ മിലിറ്റാവോയെ കോടികള്‍കൊടുത്ത് ക്ലബിലെത്തിച്ചിരിക്കുകയാണ് റയല്‍.

ഇപ്പോള്‍ പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോയുടെ താരമാണ് എഡര്‍. ഈ സീസണ്‍ അവസാനത്തില്‍ ആകും എഡര്‍ റയലിനൊപ്പം ചേരുക. 50 മില്യണ്‍ തുകയ്ക്കാണ് എഡറിനെ റയല്‍ സ്വന്തമാക്കിയിരിക്കുന്നത്. 6 വര്‍ഷത്തെ കരാര്‍ താരം ഒപ്പുവെച്ചു. 50 മില്യണില്‍ നിന്ന് 7.5 മില്യണ്‍ എഡറിന്റെ മുന്‍ ക്ലബായ സാവോ പോളോയ്ക്ക് ആണ് ലഭിക്കുക.

Top