റയലിനെ ആരാധകരും കൈവിട്ടോ; കാലി കസേരകള്‍ക്കു മുന്നില്‍ നാണംകെട്ട് റയല്‍ മാഡ്രിഡ്

തുടര്‍ പരാജയങ്ങള്‍ തേടി വരുന്ന റയല്‍ മാഡ്രിഡിനെ ആരാധകരും കൈവിടുന്നു. കഴിഞ്ഞദിവസം റയല്‍ സോസിഡാഡിനോട് 2-0ത്തിന് തോറ്റ മത്സരത്തില്‍ ഏകദേശം 30,000ത്തോളം കാലി കസേരകള്‍ക്കു മുന്നിലാണ് റയല്‍ കളിച്ചതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് റയല്‍ ഇത്രയും കുറവ് ആരാധകര്‍ക്കുമുന്നില്‍ കളിക്കുന്നത്. ഇതോടെ ആരാധകര്‍ പോലും റയലിനെ കൈവിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ലാലിഗയില്‍ അത്ര റയലിന്റെ ഇപ്പോഴത്ത ഭാവി അത്ര ഭദ്രമല്ല. സീസണില്‍ ഇതുവരെ കളിച്ച പതിനെട്ടില്‍ ആറിലും തോറ്റു. മൂന്നെണ്ണം സമനിലയില്‍ അവസാനിച്ചപ്പോള്‍ ഒന്‍പതില്‍ മാത്രമാണ് ജയിക്കാനായത്. ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ്. ഒന്നാംസ്ഥാനക്കാരായ ബാഴ്സലോണയേക്കാള്‍ പത്തു പോയിന്റിന്റെ വ്യത്യാസമാണുള്ളത്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് വിട്ടതോടെയാണ് റയലിന്റെ കഷ്ടകാലം തുടങ്ങിയത്. റോണോ യുവന്റസിലേക്ക് മാറിയതോടെ റയലിന്റെ വാണിജ്യ വരുമാനത്തിലും കുറവു വന്നിരുന്നു. ജേഴ്സി വില്പനയിലും മറ്റു ഉല്പന്നങ്ങളിലും വരുമാനം ഇടിഞ്ഞു. കളിയില്‍ കൂടി തളര്‍ച്ച വന്നതോടെ ടീമിന്റെ ഈ സീസണിലെ വരുമാനത്തില്‍ വലിയ കുറവു വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Top