Ray Tomlinson, email inventor and selector of @ symbol, dies aged 74

വാഷിങ്ടണ്‍: ടെക് ലോകത്ത് വന്‍ മാറ്റങ്ങള്‍ക്കു വഴിതെളിച്ച ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ (74) അന്തരിച്ചു.

1971 റേയാണ് ഇലക്ട്രോണിക് രീതിയില്‍ ഒരു കംപ്യൂട്ടറില്‍ നിന്ന് മറ്റൊരു കംപ്യൂട്ടറിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്.

അതുവരെ, ഒരു കംപ്യൂട്ടര്‍ തന്നെ ഉപയോഗിക്കുന്ന പലരിലേക്കു മാത്രമേ സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.

ഇമെയില്‍ വിലാസങ്ങള്‍ക്ക് അറ്റ് എന്ന ചിഹ്നം നല്‍കി ഉപയോക്താവിനെയും സേവനദാതാവിനെയും തിരിച്ചറിയാന്‍ വഴിയുണ്ടാക്കിയതും റേയായിരുന്നു. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായിരുന്ന അര്‍പ്പാനെറ്റ് എന്ന പ്രോഗ്രാം റേ 1971ല്‍ കണ്ടുപിടിച്ചിരുന്നു.

Top