പാക് താലിബാന്‍ നേതാവിനെ സംരക്ഷിക്കുന്നത് ഇന്ത്യയും അഫ്ഗാനുമെന്ന് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: തീവ്രവാദ സംഘടനയായ തെഹ്രീകെ താലിബാനെ ഇന്ത്യന്‍ രഹസ്വാന്വേഷണ ഏജന്‍സിയായ റോയും അഫ്ഗാനിസ്താനും സഹായിക്കുന്നതായി പാകിസ്ഥാന്‍.

കഴിഞ്ഞ ആഴ്ച പിടിയിലായ പാക് താലിബാന്‍ നേതാവും ജമാഅത്തുല്‍ അഹ്‌റാര്‍ മുന്‍ വക്താവുമായിരുന്ന ഇഹ്‌സാനുല്ല ഇഹ്‌സാന്‍ ഇക്കാര്യം വെളിപ്പെടുത്തുന്ന വിഡിയോ പാകിസ്ഥാന്‍ പുറത്ത് വിട്ടു. എന്നാല്‍ പാകിസ്ഥാന്റെ ആരോപണം അഫ്ഗാനിസ്താന്‍ തള്ളിയിട്ടുണ്ട്.

പാക് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനും ഇന്ത്യ പണം നല്‍കിയതായും പാക് സൈന്യത്തിനെതിരെ പോരാടാന്‍ ആവശ്യപ്പെട്ടതായും വിഡിയോയില്‍ ഇഹ്‌സാനുള്ള ആരോപിച്ചിരുന്നു.

ഉത്തര വസീറിസ്താനിലെ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ ഏജന്‍സിയുമായുള്ള ബന്ധം വര്‍ധിച്ചതായും അഫ്ഗാനിസ്താനില്‍ സുരക്ഷിത സ്ഥാനം ഉറപ്പിക്കുന്നതിന് റോ സഹായം നല്‍കിയിരുന്നതായും ഇഹ്‌സാനുള്ള വ്യക്തമാക്കി. വിഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Top