രവീഷ് കുമാര്‍ ഇന്ത്യയുടെ വിദേശകാര്യ വക്താവായേക്കും

ന്യൂഡല്‍ഹി: രവീഷ് കുമാര്‍ ഐഎഫ്എസ് ഇന്ത്യയുടെ വിദേശകാര്യ വക്താവായി ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായിട്ടുള്ള കൗണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ അധികാരിയാണ് രവീഷ് കുമാര്‍.

ഇപ്പോഴത്തെ വിദേശകാര്യ വക്താവ് ഗോപാല്‍ ബാല്‍ഗെയെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം.

1995 ലാണ് രവീഷ് കുമാര്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ ചേരുന്നത്.

Top