ഇഡ്ഡലിയും ദോശയും കഴിച്ച് മടുത്തു; ചിക്കനും മട്ടനും വേണം, ആവശ്യം കേട്ട് ഞെട്ടി പൊലീസ്

കൊച്ചി: ഇഷ്ട ഭക്ഷണം കിട്ടാത്തതിന്റെ പേരില്‍ പരാതി പറഞ്ഞ് അധോലോക കുറ്റവാളി രവിപൂജാരി. ഇഡ്ഡലിയും ദോശയും കഴിച്ച് മടുത്തെന്നാണ് അധോലോക കുറ്റവാളിയുടെ പ്രധാന പരാതി. നിലവില്‍ കര്‍ണടക പൊലീസിന്റ കസ്റ്റഡിയിലാണ് രവി പൂജാരി ഉള്ളത്.

നല്ല നിലയില്‍ ജീവിച്ച ആളാണ്. അതിന് വേണ്ട ചെലവ് എത്രയാണെങ്കിലും മുടക്കാന്‍ തയ്യാറാണെന്നും പൂജാരി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ആഴ്ചയില്‍ രണ്ട് ദിവസം നോണ്‍വെജ് വിഭവമുണ്ടെന്ന് കര്‍ണാടക പൊലീസ് പറയുന്നുണ്ടെങ്കിലും കിട്ടുന്നത് ഒരു കഷ്ണമൊക്കെ മാത്രമാണെന്ന പരാതിയുമുണ്ടത്രെ രവി പൂജാരിക്ക്.

രവി പൂജാരിയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേരളത്തിലെ കേസുകള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ അട്ടിമറിച്ചിട്ടുണ്ടെന്ന് രവി പൂജാരി ബംഗല്ലൂരു പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. ബംഗലുരു പൊലീസിന്റെ കസ്റ്റഡിയിലുള്ള രവിപൂജാരിയെ ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയും ചോദ്യം ചെയ്തിരുന്നു. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. ക്വട്ടേഷന്‍ നല്‍കിയത് താനാണെന്ന് വെളിപ്പെടുത്തിയ രവി പൂജാരി മറ്റ് ചില കേസുകളും സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയിരുന്നത്.

Top