ജഡേജയ്ക്ക് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റും നഷ്ടമാകും

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റും നഷ്ടമാകും. സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു പരിക്ക് പറ്റിയത്.

ഇടതു കൈയിലെ തള്ളവിരലിന് സ്ഥാനചലനം സംഭവിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ വെച്ചു തന്നെ ശസ്ത്രക്രിയക്ക് വിധേയനായ ജഡേജയ്ക്ക് ആറാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

Top