ജഡേജയ്ക്ക് രഞ്ജി ട്രോഫി ഫൈനലില്‍ കളിക്കാനുള്ള അനുമതി നിഷേധിച്ച് ബിസിസിഐ

മുംബൈ: സൗരാഷ്ട്രയ്ക്കായി ബംഗാളിനെതിരായ രഞ്ജി ട്രോഫി ഫൈനലില്‍ കളിക്കാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് അനുമതി നിഷേധിച്ചു. ജഡേജയെ രഞ്ജി ട്രോഫി ഫൈനലില്‍ മത്സരിപ്പിക്കാനായി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (എസ്സിഎ) ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു, എന്നാല്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അനുമതി നിഷേധിക്കുകയായിരുന്നു.

ജഡേജ ഇന്ത്യന്‍ ഏകദിന സജ്ജീകരണത്തിന്റെ ഭാഗമായതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗമാകേണ്ടയാള്‍ രഞ്ജി കളിക്കേണ്ട എന്നാണ് സൗരവ് ഗാംഗുലി മറുപടി നല്‍കിയെതന്ന് ജയ്ദേവ് ഷാ പറഞ്ഞു.

എന്നാല്‍, ജഡേജയെ കളിപ്പിക്കേണ്ട എന്ന തീരുമാനത്തില്‍ ജയ്ദേവ് ഷാ അതൃപ്തി രേഖപ്പെടുത്തി. ആളുകള്‍ ആഭ്യന്തര ക്രിക്കറ്റ് കാണണമെന്ന് ബി.സി.സി.ഐ.ക്ക് ആഗ്രഹമുണ്ടെങ്കില്‍ രഞ്ജി ഫൈനലിനെങ്കിലും അന്താരാഷ്ട്ര മത്സരം വെക്കരുതെന്ന് ജയ്ദേവ് ഷാ പറഞ്ഞു. പണകിലുക്കമായതിനാല്‍ ഐ.പി.എല്ലിനിടെ ബി.സി.സി.ഐ. ഒരിക്കലും അന്താരാഷ്ട്ര മത്സരം വെക്കാറില്ല. പ്രമുഖ താരങ്ങള്‍ കളിച്ചാല്‍ മാത്രമേ രഞ്ജി ട്രോഫി കൂടുതല്‍ ജനകീയമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജഡേജയ്ക്കൊപ്പം ബംഗാള്‍ നിരയില്‍ മുഹമ്മദ് ഷമിയും കളിക്കണമെന്നാണ തന്റെ ആഗ്രഹമെന്നും ജയ്ദേവ് ഷാ കൂട്ടിച്ചേര്‍ത്തു.

Top