ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവിശാസ്ത്രിയെ തിരഞ്ഞെടുത്തു

മുംബൈ:ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഇന്ത്യയുടെ മുന്‍ ടെസ്റ്റ്, ഏകദിന ഓള്‍റൗണ്ടര്‍ രവി ശാസ്ത്രിയെ നിയമിച്ചു.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരില്‍ അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പെന്നതിനാല്‍, കൊഹ്ലിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രവിശാസ്ത്രി തന്നെ പരിശീലകനാകുമെന്ന് സൂചനകളുണ്ടായിരുന്നു.

തിങ്കളാഴ്ചയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരുടെ അഭിമുഖം നടന്നത്. അഭിമുഖത്തിനു ക്ഷണിച്ച ആറുപേരുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബിസിസിഐ വിദഗ്ധ സമിതി രവി ശാസ്ത്രിയെ തിരഞ്ഞടുത്തത്.

2019 ലോകകപ്പ് വരെയാണ് നിയമനം.

Top