ഇന്ത്യയുടെ പരമ്പ വിജയത്തിന് പിന്നാലെ വൈറലായി ശാസ്ത്രിയുടെ ടൈറ്റാനിക് പോസ്‌

പൂണെ: പൂണെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഐതിഹാസിക വിജയമാണ് സ്വന്തമായത്. ഇന്നിങ്‌സിനും 137 റണ്‍സിനും തകര്‍ത്താണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. വിജയത്തിന്റെ ലഹരിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ രവി ശാസ്ത്രിയും. എന്നാലിപ്പോള്‍ ട്വിറ്റര്‍ ആഘോഷിക്കുന്നത് ഇന്ത്യയുടെ പരമ്പര വിജയമല്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെയുള്ള ശാസ്ത്രിയുടെ ഒരു പോസാണ്. അടിക്കുറിപ്പും കമന്റുകളും മാത്രമല്ല, മീമുകളുടെയും ഘോഷയാത്രയായിരുന്നു ഈ പോസ്റ്റിന് താഴെ.

ചിലര്‍ റോസായി ക്യാപ്റ്റന്‍ കോഹ് ലിയുടെ മുഖം പിന്നില്‍ പ്രതിഷ്ഠിച്ചപ്പോള്‍ ചിലര്‍ക്ക് ഷാരൂഖായിരുന്നു റോസിന്റെ സ്ഥാനത്ത്. മറ്റു ചിലര്‍ കൈയില്‍ വിസ്‌ക്കിക്കുപ്പിയാണ് സ്ഥാപിച്ചത്. ചിലര്‍ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമര്‍ പ്രതിമയുമായി ഉപമിച്ചപ്പോള്‍ വേറെ ചിലര്‍ക്ക് സാമ്യം തോന്നിയത് പാടത്തെ നോക്കുക്കുത്തിയോടാണ്.

ശാസ്ത്രി ഇതാദ്യമായല്ല ട്രോളുകളെ നേരിടുന്നത്. മുന്‍പ് ഏകദിന ലോകകപ്പിനിടെയെടുത്ത ഇന്ത്യന്‍ ടീമിന്റെ ചിത്രത്തില്‍ ശാസ്ത്രിയുടെ ഇരിപ്പിടത്തിന് താഴെ വിസ്‌ക്കിക്കുപ്പി വെട്ടിയൊട്ടിച്ച് വലിയ ചര്‍ച്ചയാക്കിയ വിരുതരുണ്ടായിരുന്നു. ലോകകപ്പിനുശേഷമാണ് മുഖ്യപരിശീലകന്‍ എന്ന നിലയില്‍ ശാസ്ത്രിയുടെ കരാര്‍ ബി.സി.സി.ഐ. രണ്ടു വര്‍ഷത്തേയ്ക്ക് കൂടി നീട്ടിക്കൊടുത്തത്. 2021ലെ ട്വന്റി 20 ലോകകപ്പ് വരെയാണ് ഈ നിയമനം. നേരത്തെ മൂന്ന് വട്ടം ഇന്ത്യയുടെ പരിശീലകനായിട്ടുള്ള ശാസ്ത്രിയുടെ പുതിയ കരാര്‍ കാലയളവില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ നടത്തുന്നത്.

Top