കോച്ച് ആയി ശാസ്ത്രി തന്നെ മതി; അഭിപ്രായം വ്യക്തമാക്കി കൊഹ്ലി

രുന്ന മാസം നടക്കാനിരിക്കുന്ന വിന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനെത്തുമെന്നാണ് ബി.സി.സി.ഐ അറിയിച്ചിരുന്നത്. അതിനായി പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ അപേക്ഷ ക്ഷണിക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ ഇപ്പോളിതാ പരിശീലകന്റെ കാര്യത്തില്‍ മനസ് തുറന്നിരിക്കുകയാണ് നായകന്‍ വിരാട് കൊഹ്ലി.

ഇപ്പോളത്തെ പരിശീലകന്‍ രവി ശാസ്ത്രി ഇനിയും ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടര്‍ന്നാല്‍ താന്‍ വളരെയധികം സന്തോഷവാനായിരിക്കുമെന്നാണ് കൊഹ്ലി പറയുന്നത്. രവി ശാസ്ത്രിയുമായി ടീമിന് നല്ല ബന്ധമാണുള്ളതെന്നും, അത് കൊണ്ട് തന്നെ അദ്ദേഹം തുടരുന്നതായിരിക്കും എല്ലാവര്‍ക്കും സന്തോഷമെന്നും കൊഹ്ലി പറഞ്ഞു.

Top