ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിര്‍ണായകം ബാറ്റിംഗ് നിരയുടെ പ്രകടനം:രവി ശാസ്ത്രി

ന്യൂഡല്‍ഹി: ബാറ്റിംഗ് നിരയുടെ പ്രകടനമാണ് വരാന്‍ പോവുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിര്‍ണായകമെന്ന് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി.

പേസ് ബോളര്‍മാര്‍ മികവുള്ളവരാണെങ്കിലും മത്സരത്തിന്റെ ഗതി നിര്‍ണയിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രമാണ് കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത 18 മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ പര്യടനങ്ങളാകും ഇന്ത്യന്‍ ഇന്ത്യന്‍ ടീമിന്റെ മികവ് വിലയിരുത്തുക. ദക്ഷിണാഫ്രിക്കയില്‍ നിന്നും ആസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യ ഇതുവരെ ഒരു പരമ്പര വിജയിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ഇരു രാജ്യങ്ങളില്‍ നിന്നും പരമ്പര സ്വന്തമാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇന്ത്യന്‍ ടീമിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top