ഇനി ഇടതുപക്ഷ മുക്തഭാരതത്തെക്കുറിച്ച് പറയാമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌

ന്യൂഡല്‍ഹി: വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ ബിജെപിയുടെ സ്വാധീനത്തിലായെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത്രനാള്‍ പറഞ്ഞിരുന്നത് കോണ്‍ഗ്രസ് മുക്തഭാരതമായിരുന്നു. ഇനി ഇടതുപക്ഷ മുക്തഭാരതത്തെക്കുറിച്ചും പറയാമെന്നും പ്രവര്‍ത്തിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ത്രിപുരയിലെ ബിജെപിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം.

Top