കൊലപാതകക്കേസ് പ്രതിയെന്ന് പരാമര്‍ശം; രവിശങ്കര്‍ പ്രസാദിനെതിരെ തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ ശശി തരൂർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ട്വിറ്ററിലൂടെ ശശി തരൂരിനെ കൊലപാതകക്കേസിലെ പ്രതിയെന്ന് രവിശങ്കർ പ്രസാദ് പരിഹസിച്ചിരുന്നു.

ശിവലിംഗത്തിനു മുകളിലിരിക്കുന്ന തേളായതു കൊണ്ട് കൈകൊണ്ടെടുക്കാനും ചെരിപ്പു കൊണ്ട് തല്ലിക്കൊല്ലാനും കഴിയില്ലെന്ന് പ്രധാനമന്ത്രിക്കെതിരെ തരൂർ പരാമർശമുയർത്തിയിരുന്നു. ഇതിനു മറുപടിയായാണ് കൊലക്കേസിലെ പ്രതി ഭഗവാൻ ശിവനെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് രവിശങ്കർ പ്രസാദ് ട്വിറ്ററിലൂടെ പറഞ്ഞത്.

രവിശങ്കർ പ്രസാദിന്റെ പരാമർശം മനഃപൂർവമുള്ള അവഹേളനമാണെന്നും അതിനാൽ രവിശങ്കർ പ്രസാദ് മാപ്പു പറയണമെന്നുമാണ് തരൂർ ആവശ്യമുന്നയിച്ചിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനുള്ളിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top