മോദി മാധ്യമങ്ങളെ കാണുന്നു, രാഹുലിനാണ് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയം ; രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി : നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ രാജ്യത്താകെ ത്രീവ്രമായ തരംഗമുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.

കേരളത്തിലെ ഇടതുപാര്‍ട്ടികള്‍ പോലും രാഹുലിനെ അംഗീകരിക്കുന്നില്ല, മോദി ഒരു തവണയെങ്കിലും വാര്‍ത്താസമ്മേളനം നടത്തണമെന്ന രാഹുലിന്റെ പരിഹാസത്തിനും അദ്ദേഹം മറുപടി നല്‍കി. മോദി നിരന്തരം മാധ്യമങ്ങളെ കാണുന്നുണ്ട്. രാഹുലാണ് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പട്‌നസാഹിബില്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

Top